നീതി ആയോഗ് യോഗം ബഹിഷ്‌കരിച്ച് കെസിആര്‍

ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേരുന്ന നീതി ആയോഗ് യോഗത്തിൽ ബി.ജെ.പിയുടെ സഖ്യകക്ഷിയായ ജെ.ഡി.യുവിൽ നിന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പങ്കെടുത്തില്ല. ബി.ജെ.പിയുമായുള്ള പ്രശ്നങ്ങൾ രൂക്ഷമായി നില്‍ക്കുന്ന സാഹചര്യത്തിൽ താൻ ഉണ്ടാകില്ലെന്ന് നിതീഷ് കുമാർ പ്രഖ്യാപിച്ചിരുന്നു.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും യോഗം ബഹിഷ്കരിച്ചു. ബി.ജെ.പിയും മോദി സർക്കാരും തെലങ്കാനയെ നിരന്തരം അവഗണിക്കുകയാണെന്ന് കെ.സി.ആർ ആരോപിച്ചു. ഇതിന് പിന്നാലെയാണ് കെസിആർ മോദിയുടെ നീതി ആയോഗ് യോഗം ബഹിഷ്കരിച്ചത്.

നീതി ആയോഗിന്റെ ഏഴാമത് ഗവേണിംഗ് കൗണ്‍സില്‍ യോഗമാണ് നടന്നത്. നഗരവികസനവും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കലുമാണ് പ്രധാന അജണ്ട. 2019 ജൂലൈക്ക് ശേഷം ആദ്യമായാണ് ഇത്തരമൊരു യോഗം നേരിട്ട് ചേരുന്നത്.