കേരളം ഒരു മാതൃകാ സമൂഹമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കുട്ടികളെ വിദ്വേഷ മുദ്രാവാക്യം വിളിക്കാൻ പ്രേരിപ്പിക്കുന്നത് അപകടകരമാണ്. അത്തരമൊരു ശ്രമം വിജയിക്കില്ല. കേരളം ഒരു മാതൃകാ സമൂഹമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രവാചകനെതിരായ പരാമർശത്തിൽ ഇന്ത്യ മാപ്പ് പറയേണ്ട ആവശ്യമില്ലെന്നും ഗവർണർ പറഞ്ഞു. ഇന്ത്യ എല്ലാവരെയും ഉൾക്കൊള്ളുന്ന രാജ്യമാണ്. പ്രധാനമന്ത്രിയും ആർഎസ്എസ് മേധാവിയും ഇക്കാര്യം പലതവണ വ്യക്തമാക്കിയിട്ടുണ്ട്.