ട്രാവല്‍പ്ലസ് ലെയ്ഷറിന്റെ ഇന്ത്യയിലെ മികച്ച വെഡ്ഡിങ് ഡെസ്റ്റിനേഷനായി കേരളം

ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ലിസ്റ്റിൽ ഇടം പിടിച്ച് കേരളം. ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും വായനക്കാർക്കിടയിൽ നടത്തിയ സർവേയിലൂടെയാണ് ട്രാവല്‍പ്ലസ് ലെയ്ഷർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. 12 വിഭാഗങ്ങളിലായി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച വെഡ്ഡിങ് ഡെസ്റ്റിനേഷൻ വിഭാഗത്തിൽ കേരളം ഒന്നാമതെത്തി.

രാജസ്ഥാനെ മികച്ച സംസ്ഥാനമായും ഗോവയെ മികച്ച റൊമാന്‍റിക് ഡെസ്റ്റിനേഷനായും തിരഞ്ഞെടുത്തു. മധ്യപ്രദേശിനെ വൈല്‍ഡ്‌ലൈഫ് ഡെസ്റ്റിനേഷനായും ഗുജറാത്തിനെ സാംസ്കാരിക കേന്ദ്രമായും തിരഞ്ഞെടുത്തു. റോഡ് ട്രിപ്പിനുള്ള പുരസ്കാരം ഹിമാചൽ പ്രദേശിനും പരിസ്ഥിതി സൗഹൃദ കേന്ദ്രങ്ങൾക്കുള്ള പുരസ്കാരം ഒഡീഷയ്ക്കും സിക്കിമിനും ലഭിച്ചു.

മികച്ച പ്രാദേശിക ഭക്ഷണത്തിനുള്ള അംഗീകാരം നേടിയത് ബംഗാൾ ആണ്. ഉത്തരാഖണ്ഡാണ് ബെസ്റ്റ് വെല്‍നസ് ഡെസ്റ്റിനേഷന്‍. ആത്മീയ യാത്രകൾക്കുള്ള സ്ഥലമായി തമിഴ്നാടിനെയും വനം, വന്യജീവി യാത്രകൾക്കുള്ള സ്ഥലമായി മധ്യപ്രദേശിനേയും തിരഞ്ഞെടുത്തു.