ഡൽഹി കോളേജുകളിൽ പ്രവേശനം നേടുന്ന കേരള സിലബസുകാർ കുറയുന്നു

ന്യൂഡൽഹി: ദേശീയതല ബിരുദപ്രവേശനത്തിന് പൊതുപരീക്ഷ (സി.യു.ഇ.ടി) മാനദണ്ഡമായതോടെ, ഡൽഹിയിലെ കോളേജുകളിൽ പ്രവേശനം നേടുന്ന, കേരള സിലബസിൽ പഠിച്ച വിദ്യാർഥികളുടെ എണ്ണം നാലിലൊന്നായി കുറഞ്ഞു. ഇത്തവണ ക്ലാസുകൾ ആരംഭിച്ചപ്പോൾ ആയിരത്തിൽ താഴെ വിദ്യാർഥികൾ മാത്രമാണ് പ്രവേശനം നേടിയത്.

കേരള സിലബസിൽ പഠിച്ച വിദ്യാർത്ഥികൾക്ക് പ്രധാനമായും ഡൽഹി, അംബേദ്കർ, ജാമിയ മില്ലിയ സർവകലാശാലകളിലാണ് പ്രവേശനം ലഭിക്കുന്നത്. ഇത്തവണ സിബിഎസ്ഇ നേട്ടമുണ്ടാക്കി.

മുൻ വർഷങ്ങളിൽ ഡൽഹി സർവകലാശാലകളിലെ പ്രവേശനത്തിനുള്ള മാനദണ്ഡം കട്ട് ഓഫ് മാർക്ക് ആയിരുന്നു. ഈ വർഷം മുതൽ പൊതുപരീക്ഷയിലെ മാർക്ക് മാത്രമാണ് അടിസ്ഥാനം.