കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് രജിസ്ട്രേഷൻ നാളെ ആരംഭിക്കും

തിരുവനന്തപുരം: കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ.ടി.ഇ.ടി)2022 ന്‍റെ രജിസ്ട്രേഷൻ ഒക്ടോബർ 25 മുതൽ ആരംഭിക്കും. താൽപര്യമുള്ളവർക്ക് ktet.kerala.gov.in എന്ന വെബ്സൈറ്റ് വഴി നവംബർ 7 വരെ അപേക്ഷിക്കാം. പരീക്ഷ 2022 നവംബർ 26, 27 തീയതികളിൽ നടക്കും.

പരീക്ഷാ ഫീസ്, യോഗ്യത, സിലബസ് എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ നിങ്ങൾക്ക് KTET 2022 ന്‍റെ വിശദമായ വിജ്ഞാപനം പരിശോധിക്കാം. ഇത് പരീക്ഷാ വെബ്സൈറ്റിൽ ലഭ്യമാണ്. KTET 2022 അഡ്മിറ്റ് കാർഡ് നവംബർ 21 മുതൽ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. രണ്ട് ദിവസങ്ങളിലും രണ്ട് ഷിഫ്റ്റുകളിലുമായാണ് പരീക്ഷ നടക്കുക. ഓരോ ഷിഫ്റ്റിന്‍റെയും ദൈർഘ്യം രണ്ടര മണിക്കൂറാണ്.