ഗവർണർക്കെതിരെ കേരള സർവകലാശാല സെനറ്റ് പ്രമേയം പാസാക്കി
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സർവകലാശാല സെനറ്റ് പ്രമേയം പാസാക്കി. വൈസ് ചാൻസലർ നിയമനത്തിനായി സെർച്ച് കമ്മിറ്റി രൂപീകരിച്ചത് ജനാധിപത്യ വിരുദ്ധമാണെന്ന് പ്രമേയത്തിൽ പറയുന്നു. സർവകലാശാലയുടെ പ്രതിനിധിയില്ലാതെ സമിതി രൂപീകരിച്ചത് ശരിയായ നടപടിയല്ലെന്നും സമിതിയുടെ നിയമനം പിൻവലിക്കണമെന്നും പ്രമേയത്തിൽ പറയുന്നു. അതേസമയം, സെനറ്റ് യോഗത്തിൽ വൈസ് ചാൻസലർ മൗനം പാലിച്ചു. സെനറ്റ് ഗവർണർക്കെതിരെ പ്രമേയം പാസാക്കുന്നത് അപൂർവമാണ്.