കേരള സർവകലാശാല ബിരുദ ക്ലാസുകൾ ഇന്ന് മുതൽ ആരംഭിക്കും

കേരള സർവകലാശാല അഫിലിയേറ്റഡ് കോളേജുകളിലെയും യുഐടികളിലെയും ഒന്നാം വർഷ ബിരുദ ക്ലാസുകൾ ഇന്ന് ആരംഭിക്കും. ഒന്നാം വർഷ ബിരുദാനന്തര ബിരുദ ക്ലാസുകൾ നാളെ ആരംഭിക്കും. സെപ്റ്റംബർ 25 മുതൽ നടത്താനിരുന്ന ഒന്നും രണ്ടും വർഷ ബിഎ/ബിഎ അഫ്സൽ-ഉൽ-ഉലമ/ബിഎസ്സി/ബികോം പരീക്ഷകൾ സെപ്റ്റംബർ 13ലേക്ക് മാറ്റി.

ഒന്നും രണ്ടും മൂന്നും വർഷ റെഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി, 2016 അഡ്മിഷൻ – മേഴ്സിചാൻസ് വിദ്യാർത്ഥികളുടെ പാർട്ട് മൂന്ന് മെയിൻ ആൻഡ് സബ്സിഡിയറി പരീക്ഷകൾ ഒക്‌ടോബർ 7 മുതൽ നടത്തും. ബിഎംഎസ് ഹോട്ടൽ മാനേജ്മെന്‍റ് കോഴ്സിന്‍റെ പ്രാക്ടിക്കൽ പരീക്ഷ സെപ്റ്റംബർ 28 നും നാലാം സെമസ്റ്റർ എം.എ/എം.എസ്.സി/എം.കോം/എം.എസ്.ഡബ്ല്യു പരീക്ഷകൾ സെപ്റ്റംബർ 15 നും ആരംഭിക്കും.

സെമസ്റ്റർ പരീക്ഷയുടെ പ്രോജക്ട് സമർപ്പിക്കാനുള്ള തീയതി സെപ്റ്റംബർ 2 വരെ നീട്ടി. കാര്യവട്ടം എന്‍ജിനീയറിംഗ് കോളജിലെ ഒന്നാം വര്‍ഷ ബി.ടെക്. കോഴ്‌സില്‍ ഒഴിവുളള ആറ് എന്‍.ആര്‍.ഐ. സീറ്റുകളിലേക്കുളള (ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ – 3 ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി – 3)ഇപ്പോൾ അപേക്ഷിക്കാം.