കേരളത്തിൻ്റെ പ്രളയ കഥ; ജൂഡ് ആന്റണിയുടെ ‘2018’ ടീസര്‍ പുറത്തിറങ്ങി

കേരളം ഒറ്റക്കെട്ടായി പൊരുതി ജയിച്ച നൂറ്റാണ്ടിലെ പ്രളയത്തിന്‍റെ കഥ പറയുന്ന ജൂഡ് ആന്‍റണി ജോസഫ് ചിത്രം ‘2018’ൻ്റെ ടീസർ പുറത്തിറങ്ങി. വേണു കുന്നപ്പിള്ളി, സി.കെ.പത്മകുമാർ, ആന്‍റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, നരേൻ, ലാൽ, സിദ്ദിഖ്, ജനാർദ്ദനൻ, വിനീത് ശ്രീനിവാസൻ, സുധീഷ്, അപർണ ബാലമുരളി, തന്‍വിറാം, ഇന്ദ്രൻസ്, ശിവദ, ജൂഡ് ആന്‍റണി ജോസഫ്, അജു വർഗീസ്, ജിബിൻ ഗോപിനാഥ്, ഡോ. റോണി തുടങ്ങി 125 ലധികം താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

അഖിൽ പി ധർമ്മജനാണ് ചിത്രത്തിന്‍റെ സഹ എഴുത്തുകാരന്‍. ‘എവരിവണ്‍ ഈസ് എ ഹീറോ’ എന്നതാണ് ചിത്രത്തിന്‍റെ ടാഗ് ലൈൻ. അഖിൽ ജോർജ് ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.