കീവേ ഇന്ത്യ പുതിയ ബൈക്ക് എസ്ആർ 125 പുറത്തിറക്കി
ഹംഗേറിയൻ ഇരുചക്ര വാഹന ബ്രാൻഡായ കീവേ ഇന്ത്യ പുതിയ ബൈക്ക് എസ്ആർ 125 അവതരിപ്പിച്ചു. റെട്രോ-സ്റ്റൈൽ ബൈക്കിന് 1.19 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) വില. 125 സിസി സെഗ്മെന്‍റിലെ ഏറ്റവും വിലകൂടിയ ബൈക്കുകളിലൊന്നാണിത്.
വൈറ്റ്, ബ്ലാക്ക്, റെഡ് എന്നീ മൂന്ന് നിറങ്ങളിലാണ് ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്. ബൈക്കിന്‍റെ ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്. സെഗ്മെന്‍റിലെ ഏറ്റവും ജനപ്രിയ ബൈക്കായ ഹീറോ സ്പ്ലെൻഡറിനെ നേരിടാനാണ് പുതിയ കീവേ ബൈക്ക് വരുന്നത്.
കീവേ എസ്ആർ 125 ന്‍റെ രൂപകൽപ്പനയെക്കുറിച്ച് സംസാരിക്കുമ്പോൾ, ഇത് വളരെ ലളിതമാണ്. 14.5 ലിറ്റർ ഇന്ധന ടാങ്ക് ടിയർ ഡ്രോപ്പ് ആകൃതിയിലാണുള്ളത്. സിംഗിൾ പോഡ് കളർ ഡിജിറ്റൽ ഡിസ്പ്ലേയുള്ള ഒരു ചെറിയ ഹാലോജൻ ഹെഡ് ലൈറ്റും ഉണ്ട്. ചെറിയ ഫെൻഡറും വൃത്താകൃതിയിലുള്ള ടെയിൽ ലൈറ്റുകളും ഉള്ള ടെയിൽ സെക്ഷൻ വളരെ ഇടുങ്ങിയതാണ്. ഗ്ലോസി വൈറ്റ്, ഗ്ലോസി ബ്ലാക്ക്, ഗ്ലോസി റെഡ് എന്നീ മൂന്ന് നിറങ്ങളിൽ ഇത് ലഭ്യമാണ്. എല്ലാ കളർ ഓപ്ഷനുകളും 1,19,000 രൂപ നിരക്കിൽ ലഭ്യമാണ്.