പുതിയ 125 സിസി ക്രൂയിസറുമായി കീവേ വിദേശ വിപണിയിൽ

ഹംഗേറിയൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ കീവേ അതിന്‍റെ ഏറ്റവും പുതിയ ഓഫറായ വി-ക്രൂയിസ് വിദേശ വിപണിയിൽ അവതരിപ്പിച്ചു. ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഹംഗേറിയൻ ബൈക്ക് നിർമാതാക്കളായ വി-ക്രൂയിസ്, 125 സിസി ക്രൂയിസറായ ബെൻഡ ഫോക്സിനൊപ്പമാണ് വി-ക്രൂയിസ് അവതരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. 

വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ് ലൈറ്റ്, ബൾബസ് ഫ്യുവൽ ടാങ്ക്, സ്കൂപ്പ് ചെയ്ത സിംഗിൾ പീസ് സീറ്റ് എന്നിവ ഉൾക്കൊള്ളുന്ന ഒരേ രൂപകൽപ്പനയാണ് രണ്ട് ബൈക്കുകളിലും ഉള്ളത്. രണ്ട് ബൈക്കുകളിലെയും ഹാൻഡിൽബാർ സാമാന്യം വീതിയുള്ളതും ബാർ-എൻഡ് മിററുകൾ ലഭിക്കുന്നതുമാണ്. മൊത്തത്തിൽ, ബോഡി വർക്ക്, മുഴുവൻ സ്റ്റൈലിംഗ് എന്നിവ രണ്ട് മോഡലുകളിലും ഒരുപോലെയാണ്.