സാഹിത്യത്തിനുള്ള ജെ.സി.ബി പുരസ്‌കാരം ഖാലിദ് ജാവേദിന്

ന്യൂഡല്‍ഹി: സാഹിത്യത്തിനുള്ള അഞ്ചാമത് ജെ.സി.ബി പുരസ്‌കാരം പ്രശസ്ത ഉറുദു എഴുത്തുകാരൻ ഖാലിദ് ജാവേദിന്. നിമത് ഖാന (ദി പാരഡൈസ് ഓഫ് ഫുഡ്) എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്. ബാരൺ ഫാറൂഖിയാണ് ഉറുദുവിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്.

25 ലക്ഷം രൂപയും ശിൽപവും അടങ്ങുന്നതാണ് ജെസിബി അവാർഡ്. വിവർത്തകൻ ബാരൺ ഫാറൂഖിക്ക് 10 ലക്ഷം രൂപയുടെ സമ്മാനം ലഭിക്കും. ‘പാരഡൈസ് ഓഫ് ഫുഡ്’ ഒരു മധ്യവർഗ മുസ്ലിം കൂട്ടുകുടുംബത്തിന്‍റെ അരനൂറ്റാണ്ട് നീണ്ട ജീവിതയാത്രയുടെ കഥയാണ് പറയുന്നത്.

ഗീതാഞ്ജലി ശ്രീയുടെ ടോം ഓഫ് സാൻഡ്, ഷീല ടോമിയുടെ മലയാള നോവൽ വല്ലി (ഇംഗ്ലീഷിലേക്കുള്ള വിവർത്തനം: ജയശ്രീ കളത്തിൽ) എന്നിവ ചുരുക്കപ്പട്ടികയിൽ ഇടം നേടി.