കിളികൊല്ലൂർ പൊലീസ് മർദ്ദനം; ഒറ്റപ്പെട്ട സംഭവമെന്ന് സിപിഎം ജില്ലാ സെക്രട്ടറി
കൊല്ലം: കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ സൈനികനെയും സഹോദരനെയും പൊലീസ് മർദ്ദിച്ചത് ഒറ്റപ്പെട്ട സംഭവമെന്ന് സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറി എസ്. സുദേവൻ.
കേരള പൊലീസിന്‍റെ വിശ്വാസ്യതയും മതിപ്പും തകര്‍ക്കുന്ന രീതിയിൽ ഉണ്ടായ ഒറ്റപ്പെട്ട സംഭവമാണ് കിളികൊല്ലൂരിലേത്. കേസിൽ ആഴത്തിലുള്ള പരിശോധനയും അന്വേഷണവും നടത്തണമെന്നും കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കിളികൊല്ലൂരിൽ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒക്ടോബർ 27ന് മൂന്നാംകുറ്റിയില്‍ സി.പി.എം വിശദീകരണ യോഗം ചേരുമെന്നും സുദേവൻ പറഞ്ഞു.