ലോകകപ്പ് ഫൈനലിന് തയ്യാറെടുക്കുന്നതിനിടെ ഫ്രാൻസിനെ ആശങ്കയിലാക്കി കിങ്സ്ലി കോമാനും പനി
ദോഹ: ലോകകപ്പ് ഫൈനലിന് തയ്യാറെടുക്കുന്നതിനിടെ ഫ്രഞ്ച് ടീമിനെ ആശങ്കയിലാക്കി താരങ്ങൾക്ക് പനി പടരുന്നു. വിംഗർ കിങ്സ്ലി കോമാനും അസുഖം ബാധിച്ചതോടെ ടീം പ്രതിസന്ധിയിലായി.
മിഡ്‌ഫീൽഡർ അഡ്രിയൻ റാബിയോട്ട്, ഡിഫൻഡർ ഡാലോട്ട് ഉപമെക്കാനോ എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സെമി ഫൈനലിൽ മൊറോക്കോയ്ക്കെതിരെ ഇവർ കളിച്ചിരുന്നില്ല. ഫിറ്റ്നസ് വീണ്ടെടുത്തില്ലെങ്കിൽ അർജന്‍റീനയ്ക്കെതിരായ ഫൈനലിൽ മൂന്ന് പേർക്കും കളിക്കാൻ സാധിക്കില്ല.