സൗജന്യ കിറ്റ് വാങ്ങാത്തവർഒരു ലക്ഷം; വിതരണം നാളെയും
സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് തിരുവോണത്തിന് മുമ്പ് വിതരണം ചെയ്തത് 5,06,636 പേർക്ക്. 1,01,055 പേർ വാങ്ങാനുണ്ട്. ഉത്രാട ദിനമായിരുന്ന തിങ്കളാഴ്ച രാത്രി ഒമ്പത് മണി വരെയുള്ള കണക്കാണിത്.
ഓണത്തിന് മുമ്പ് വാങ്ങാൻ കഴിയാതിരുന്നവർക്ക് വെള്ളിയാഴ്ച കിറ്റ് നൽകും. സംസ്ഥാനത്ത് 5,87,691 എ എ വൈ കാർഡുകാർക്കും ക്ഷേമ സ്ഥാപനങ്ങളിലെ 20,000 അന്തേവാസികൾക്കും ആയിരുന്നു ഇത്തവണ അനുവദിച്ചത്. വെള്ളിയാഴ്ചയും കിറ്റ് വാങ്ങാൻ ആകാത്തവർക്ക് തൊട്ടടുത്ത ദിവസം നൽകിയേക്കും.