ടി20യിലെ മെല്ലെപ്പോക്കില്‍ ഗംഭീറിനെയും മറികടന്ന് റെക്കോര്‍ഡിട്ട് കെ.എൽ രാഹുല്‍

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി-20 യിൽ ഇന്ത്യ 8 വിക്കറ്റ് ജയം സ്വന്തമാക്കിയെങ്കിലും ഒരു മോശം റെക്കോർഡും പിറന്നിട്ടുണ്ട്. പവര്‍ പ്ലേയിലെ 36 പന്തുകളില്‍ 26ഉം നേരിട്ടത് രാഹുല്‍ ആയിരുന്നു. നേടിയതാകട്ടെ 11 റണ്‍സും. ഇന്നിംഗ്സിനൊടുവില്‍ സിക്സ് അടിച്ച് ഫിനിഷ് ചെയ്ത് 56 പന്തില്‍ 51 റണ്‍സടിച്ചെങ്കിലും കെ എല്‍ രാഹുല്‍ ഇന്ന് നാണക്കേടിന്‍റെ റെക്കോര്‍ഡും സ്വന്തമാക്കിയാണ് ഗ്രൗണ്ട് വിട്ടത്.

ഇന്ത്യന്‍ താരത്തിന്‍റെ വേഗം കുറഞ്ഞ ടി20 അര്‍ധസെഞ്ചുറി എന്ന നാണക്കേടിന്‍റെ റെക്കോര്‍ഡാണ് 56 പന്തില്‍ 51 റണ്‍സുമായി പുറത്താകാതെ നിന്ന രാഹുലിന്‍റെ പേരിലായത്. 54 പന്തില്‍ അര്‍ധസെഞ്ചുറി നേടിയിട്ടുള്ള ഗൗതം ഗംഭീറിന്‍റെ റെക്കോര്‍ഡാണ് രാഹുല്‍ ഇന്ന് മറികടന്നത്.