ഏകദിന സെഞ്ചുറിയുമായി കോഹ്ലി; നേട്ടം 3 വർഷത്തിന് ശേഷം, സെഞ്ചുറികളുടെ പട്ടികയിൽ രണ്ടാമൻ

ചിറ്റഗോങ്: വിരാട് കോഹ്ലിയുടെ മൂന്ന് വർഷത്തെ ഏകദിന സെഞ്ചുറി വരൾച്ചയ്ക്ക് വിരാമം. ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിലാണ് കോഹ്ലി തന്‍റെ 72-ാം സെഞ്ചുറി നേടിയത്. ഇതോടെ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ കോഹ്ലി രണ്ടാം സ്ഥാനത്തെത്തി.

റിക്കി പോണ്ടിംഗിന്‍റെ 71 സെഞ്ചുറികളുടെ റെക്കോർഡാണ് മുൻ ക്യാപ്റ്റൻ മറികടന്നത്. സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ് 100 സെഞ്ചുറികളുമായി ഇനി മുന്നിലുള്ളത്.

കോഹ്ലിയുടെ 44-ാം ഏകദിന സെഞ്ചുറി കൂടിയാണിത്. സച്ചിൻ ടെണ്ടുൽക്കറുടെ 49 സെഞ്ചുറികളുടെ റെക്കോർഡ് മറികടക്കാൻ അഞ്ച് സെഞ്ചുറികൾ കൂടി വേണം.