കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍ നിര്യാതനായി

തിരുവനന്തപുരം: കെ.പി.സി.സി ട്രഷറർ വി പ്രതാപചന്ദ്രൻ (73) നിര്യാതനായി. രാവിലെ തിരുവനന്തപുരത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. കെ.പി.സി.സി മുൻ പ്രസിഡന്‍റ് വരദരാജൻ നായരുടെ മകനാണ് പ്രതാപചന്ദ്രൻ.

കെ.എസ്.യു തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റായാണ് തുടക്കം. ഡി.സി.സി ഭാരവാഹി കൂടിയായിരുന്നു അദ്ദേഹം. ദീർഘകാലം പത്രപ്രവർത്തകനായിരുന്നു.