കെഎസ്ആര്‍ടിസി കൂപ്പണ്‍ സിസ്റ്റം നിര്‍ബന്ധപൂര്‍വം നടപ്പാക്കില്ല; ശമ്പളം ഇന്ന് മുതല്‍ നൽകാൻ നിര്‍ദേശം
കെഎസ്ആര്‍ടിസി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അംഗീകൃത യൂണിയനുകളുമായി നിർണ്ണായക യോഗം തിങ്കളാഴ്ച ചേരുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഇന്ന് മുതൽ ജീവനക്കാർക്ക് ശമ്പളം നൽകിത്തുടങ്ങാൻ നിർദേശം നൽകിയിട്ടുണ്ട്. കൂപ്പൺ സംവിധാനം ജീവനക്കാർക്ക് മേൽ അടിച്ചേൽപ്പിക്കില്ലെന്നും ഗതാഗതമന്ത്രി പറഞ്ഞു.
ദീർഘകാലമായി നടക്കുന്ന ചർച്ചയുടെ പരിസമാപ്തിയായിരിക്കും തിങ്കളാഴ്ചയെന്നും മന്ത്രി പറഞ്ഞു. രാവിലെ 10.30ന് യോഗം ആരംഭിക്കും. യോഗത്തിൽ നിർണായക തീരുമാനങ്ങൾ എടുക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.
ജൂലായ് മാസത്തെ ശമ്പളത്തിന്‍റെ പകുതി നൽകാനാണ് പദ്ധതി. വേതനത്തിന് പകരമായി നൽകുന്ന കൂപ്പണുകൾ വാങ്ങില്ലെന്ന നിലപാടിലാണ് യൂണിയനുകൾ. അതിജീവിക്കാൻ കൂപ്പണുകൾ പര്യാപ്തമല്ലെന്നും കോടതിയുടെ നിലപാട് തൊഴിലാളികൾക്ക് സ്വീകാര്യമല്ലെന്നും സിഐടിയു പറഞ്ഞു.