കുടുംബശ്രീ വായ്പയുടെ മറവില്‍ വന്‍ തട്ടിപ്പ്

കുടുംബശ്രീയുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ്. തിരൂരിലാണ് 45 ഓളം എഡിഎസ് കുടുംബശ്രീ അംഗങ്ങളിൽ നിന്ന് കുടുംബശ്രീയുടെ മറവിൽ 73 ലക്ഷം രൂപ തട്ടിയെടുത്തത്.

വായ്പയെടുത്താണ് എഡിഎസ് തട്ടിപ്പ് നടത്തിയത്. വായ്പ തിരിച്ചടയ്ക്കാനുള്ള തുക അംഗങ്ങളിൽ നിന്ന് തട്ടിയെടുത്ത് തിരിമറി നടത്തി. തട്ടിപ്പിന് ഇരയായവർക്ക് ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.

2016നും 2019നും ഇടയിലാണ് തട്ടിപ്പ് നടന്നത്. പറ്റിക്കപ്പെട്ട കുടുംബശ്രീ അംഗങ്ങൾ പൊലീസിനും കുടുംബശ്രീ ജില്ലാ മിഷനും പരാതി നൽകിയിട്ടുണ്ട്.