കുവൈറ്റിൽ വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത; 3 മുതൽ 6 മണിക്കൂർ വരെ നീണ്ടു നിന്നേക്കാം

കുവൈറ്റ് : ഈ വാരാന്ത്യത്തിൽ കുവൈറ്റിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകനായ ഫഹദ് അൽ ഒതൈബി. മഴ വെള്ളിയാഴ്ചയോടെ ശക്തിപ്രാപിക്കുകയും 3 മുതൽ 6 മണിക്കൂർ വരെ നീണ്ടുനിൽക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മഴ നേരിയതോ മിതമായതോ ആയിരിക്കുമെന്നും, ചിലപ്പോൾ ഇടിമിന്നലുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കുവൈറ്റിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ കാലാവസ്ഥ സ്ഥിരമായിരിക്കും. ബുധനാഴ്ച പുലർച്ചെ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്.