കിലിയന്‍ എംബാപ്പെ പിഎസ്ജി വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്
പാരീസ്: പിഎസ്ജി താരം കിലിയൻ എംബാപ്പെ ക്ലബ് വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. അടുത്ത ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹം പിഎസ്ജി വിടുമെന്നാണ് വിവരം. ടീമിന്‍റെ നിലവിലെ ശൈലിയിൽ അദ്ദേഹം തൃപ്തനല്ലെന്നാണ് സൂചന. നേരത്തെ നെയ്മറോടും അദ്ദേഹത്തിന് അതൃപ്തിയുണ്ടായിരുന്നു. ഒമ്പതാം നമ്പർ പൊസിഷനില്‍ കളിക്കുന്നതിനെതിരെ താരത്തിന് പരാതിയുണ്ടെന്നാണ് റിപ്പോർട്ട്. പിഎസ്ജിയുമായുള്ള എംബാപ്പെയുടെ കരാർ കഴിഞ്ഞ മെയ് മാസത്തിലാണ് നീട്ടിയത്.
റയൽ മാഡ്രിഡിന് താരത്തിൽ താത്പര്യമുണ്ടായിരുന്നു. അവസാന നിമിഷമാണ് എംബാപ്പെ പിഎസ്ജിയിൽ തുടരാൻ തീരുമാനിച്ചത്. ഇത്തവണയും എംബാപ്പെയെ വിൽക്കാൻ ടീം തയ്യാറാവില്ലെന്നാണ് സൂചന. എന്നിരുന്നാലും, പിഎസ്ജിക്ക് വളരെയധികം സമ്മർദ്ദം ചെലുത്തേണ്ടിവരും. ഫ്രാൻസിനായി ലോകകപ്പും യുവേഫ നേഷൻസ് ലീഗും നേടിയ കിലിയന്‍ എംബാപ്പെയെ സ്വന്തമാക്കാൻ ലിവർപൂൾ ആലോചിക്കുന്നതായും റിപ്പോർട്ടുണ്ട്. റയൽ മറ്റൊരു ശ്രമം കൂടി നടത്താനും സാധ്യത ഏറെയുണ്ട്.