കായൽ കാഴ്ച്ചകൾ ആസ്വദിക്കാം; ഹിറ്റായി വാട്ടർ ടാക്സി
ആലപ്പുഴ: വെറും നാൽപ്പത് രൂപക്ക് പാതിരാമണലിന്റെ സൗന്ദര്യം ആസ്വദിക്കാം. മുഹമ്മയിൽ സംസ്ഥാന സർക്കാർ നിയോഗിച്ച വാട്ടർ ടാക്സി സംവിധാനം ഹിറ്റാകുന്നു. സഞ്ചാരികൾക്ക് പാതിരാമണൽ, പുത്തൻകായൽ, തണ്ണീർമുക്കം ബണ്ട്, കുമരകം, പുന്നമടക്കായൽ തുടങ്ങിയ സ്ഥലങ്ങളിൽ കുറഞ്ഞ ചെലവിൽ സഞ്ചരിക്കാൻ പറ്റുന്ന തരത്തിലാണ് ഇതിൻ്റെ പ്രവർത്തനം.