ലഖിംപൂർ ബലാത്സംഗ, കൊലപാതക കേസ്; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു
ഡൽഹി: ലഖിംപൂർ ഖേരിയിൽ പ്രായപൂർത്തിയാകാത്ത ദളിത് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സി.ഐ നിഗശന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഒരു വനിതാ പൊലീസ് ഉൾപ്പെടെ ആറുപേരാണുള്ളത്. കേസിൽ അറസ്റ്റിലായ ആറുപേർ ലഖിപൂർ ജില്ലാ ജയിലിലാണ്. ഇതിനിടെ കോണ്‍ഗ്രസ് നേതാക്കൾ പെണ്‍കുട്ടികളുടെ കുടുംബത്തെ സന്ദർശിച്ചു. ഉത്തർപ്രദേശ് സർക്കാർ കുടുംബത്തിന് എട്ട് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
അതേസമയം, ഇരകൾ സ്വമേധയാ പ്രതികൾക്കൊപ്പം പോവുകയായിരുന്നുവെന്ന യുപി പൊലീസിന്‍റെ വാദം പെൺകുട്ടിയുടെ അമ്മ തള്ളി. തന്‍റെ മക്കളെ ബലം പ്രയോഗിച്ച് തന്‍റെ മുന്നിൽ കൊണ്ടുപോയി എന്ന് അമ്മ ആവർത്തിച്ച് പറഞ്ഞു. ഈ സാഹചര്യത്തിലാണ് പ്രതികളുടെ അറസ്റ്റിന് ശേഷം എസ്‌പി നടത്തിയ പരാമർശങ്ങൾക്കെതിരെ വിമർശനം ഉയരുന്നത്.
15 ഉം 17 ഉം വയസുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തലുകൾക്കെതിരെയാണ് ചോദ്യങ്ങൾ ഉയരുന്നത്. പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയതല്ലെന്നും സ്വമേധയാ പ്രതികൾക്കൊപ്പമാണ് പോയതെന്നുമാണ് യുപി പൊലീസിന്‍റെ വിശദീകരണം. പൊലീസ് അന്വേഷണം ആരംഭിച്ചപ്പോൾ എങ്ങനെ ഇക്കാര്യം വെളിച്ചത്തു വന്നു എന്നതാണ് പ്രധാന ചോദ്യം. പെൺകുട്ടികളുടെ അമ്മ ഈ വാദം പൂർ മായും തള്ളിക്കളയുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ കുളിക്കാൻ സഹായിച്ച മക്കളെ പ്രതികൾ ബലം പ്രയോഗിച്ച് കൊണ്ടുപോയതായി അമ്മ പറഞ്ഞു. പ്രതികൾ തന്നെ തടഞ്ഞുനിർത്തി ചവിട്ടിവീഴ്ത്തിയെന്ന് അമ്മ പറഞ്ഞു. സംഭവം നടക്കുമ്പോൾ പ്രതി ചോട്ടു സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുമ്പോൾ ഛോട്ടുവാണ് മകളെ തട്ടിക്കൊണ്ടുപോയതെന്ന് അമ്മയുടെ പരാതിയിൽ പറയുന്നു.