ടൊവിനോയും സൗബിനും ഒന്നിക്കുന്ന ലാല്‍ ജൂനിയർ ചിത്രം ‘നടികര്‍ തിലകം’

ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന, ടൊവിനോ തോമസും സൗബിൻ ഷാഹിറും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. നടികര്‍ തിലകം എന്നാണ് ചിത്രത്തിന്‍റെ പേര്. ടൊവിനോയുടെയും സൗബിൻ ഷാഹിറിന്‍റെയും ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പങ്കുവെച്ചു. ഡേവിഡ് പടിക്കൽ എന്നാണ് ടോവിനോയുടെ കഥാപാത്രത്തിന്‍റെ പേര്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിൻ അവതരിപ്പിക്കുന്നത്.

പുഷ്പ – ദി റൈസിന്‍റെ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രമാണിത്. അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡിനൊപ്പം ചേര്‍ന്നാണ് മൈത്രി മൂവി മെക്കേഴ്‌സിന്റെ വൈ.നവീനും, വൈ.രവി ശങ്കറും നടികര്‍ തിലകം നിര്‍മിക്കുന്നത്. ‘ഡ്രൈവിംഗ് ലൈസൻസ്’ എന്ന ബ്ലോക്ബസ്റ്ററിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സുവിൻ സോമശേഖരനാണ് തിരക്കഥ. ചിത്രം ഒരു കൊമേഴ്സ്യൽ എന്‍റർടെയ്നർ ആയിരിക്കും.

ആൽബിയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. രതീഷ് രാജാണ് എഡിറ്റർ. യക്സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവര്‍ സംഗീത സംവിധാനവും പ്രശാന്ത് മാധവ് കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. നിതിൻ മൈക്കിളാണ് ചീഫ് അസോസിയേറ്റ്. വസ്ത്രാലങ്കാരം പ്രവീണ്‍ വർമ്മയും മേക്കപ്പ് ആർ ജി വയനാടുമാണ്.