ലാലു പ്രസാദ് യാദവിൻ്റെ ശസ്ത്രക്രിയ വിജയകരം; നേതാവിനായി പൂജകൾ നടത്തി പ്രവർത്തകർ
പട്ന: ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. സിംഗപ്പൂരിലെ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്ക് ശേഷം ലാലുവിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ലാലുവിന്‍റെ മകൾ രോഹിണി ആചാര്യയാണ് വൃക്ക ദാനം ചെയ്തത്.
ലാലുവിന്‍റെ ഭാര്യ റാബ്രി ദേവി, മകൻ തേജസ്വി യാദവ്, മകൾ മിസ ഭാരതി എന്നിവരും ലാലുവിനൊപ്പം ആശുപത്രിയിലുണ്ട്. ലാലുവും രോഹിണിയും സുഖം പ്രാപിച്ചു വരികയാണെന്ന് തേജസ്വി പറഞ്ഞു. ലാലുവിന്‍റെ ആരോഗ്യത്തിനായി ആർജെഡി പ്രവർത്തകർ ബീഹാറിലെ ക്ഷേത്രങ്ങളിൽ ഹോമങ്ങളും പൂജകളും നടത്തി.