മൂന്നാറിൽ വീണ്ടും മണ്ണിടിച്ചിൽ; ​ഗതാ​ഗത തടസം

കൊച്ചി: മൂന്നാർ പോലീസ് സ്റ്റേഷനു സമീപം വീണ്ടും മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ധനുഷ്കോടി ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള ജോലികൾ പുരോഗമിക്കുകയാണ്.

കഴിഞ്ഞ ദിവസം ബൊട്ടാണിക്കൽ ഗാർഡനു സമീപവും ഉരുൾപൊട്ടലുണ്ടായി. ഒരാഴ്ചയ്ക്കിടെ ഇത് അഞ്ചാം തവണയാണ് പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടാകുന്നത്.

തുടർച്ചയായ ഉരുൾപൊട്ടലിനെ തുടർന്ന് പഴയ മൂന്നാർ വഴിയുള്ള ഗതാഗതത്തിനു ജില്ലാ കളക്ടർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പകരം കുഞ്ചിത്തണ്ണി, രാജാക്കാട് പ്രദേശങ്ങൾ വഴി ബോഡിമേട്ടിലേക്ക് പോകാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ നിർദേശം.