നൂപുർ ശര്‍മയെ അനുകൂലിച്ചതിന് പിന്നാലെ വധഭീഷണികൾ: ഡച്ച് പാര്‍ലമെന്റ് അംഗം

ന്യൂദല്‍ഹി: പ്രവാചകനെതിരായ വിദ്വേഷ പ്രസംഗത്തിൽ, നൂപുർ ശർമയെ പിന്തുണച്ച് രംഗത്തെത്തിയതിന് പിന്നാലെ, തനിക്ക് മുസ്ലീങ്ങളിൽ നിന്ന് വധഭീഷണിയുണ്ടെന്ന് തീവ്ര വലതുപക്ഷ നേതാവും പ്രതിനിധി സഭാംഗവുമായ ഗീര്‍ട്ട് വില്‍ഡേഴ്‌സ്.

പ്രവാചകന്റെ ജീവിത യാഥാർത്ഥ്യം തുറന്നുകാട്ടിയ നൂപുർ ശർമയെ പിന്തുണച്ചതിന് നിരവധി മുസ്ലിങ്ങളിൽ നിന്ന് വധഭീഷണി ലഭിച്ചതായി ഗീർട്ട് വൈൽഡേഴ്സ് ട്വിറ്ററിൽ കുറിച്ചു.