മഹാരാഷ്ട്രയിൽ ലവ് ജിഹാദിനെതിരെ നിയമം; സൂചന നൽകി ഫഡ്നാവിസ്
മുംബൈ: മഹാരാഷ്ട്രയിൽ ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവന്നേക്കും. നിയമം രൂപീകരിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ഡൽഹിയിൽ അഫ്താബ് അമീൻ പൂനാവാല ലിവ് ഇൻ പാർട്ണർ ശ്രദ്ധ വാൽക്കറെ കൊലപ്പെടുത്തിയ കേസിൽ ശ്രദ്ധയുടെ പിതാവിനെ കണ്ടതിന് പിന്നാലെയാണ് ഫഡ്നാവിസിന്‍റെ പ്രസ്താവന.
“ഇതുമായി ബന്ധപ്പെട്ട് മറ്റു സംസ്ഥാനങ്ങളിൽ ഉള്ള നിയമങ്ങൾ പരിശോധിക്കുകയാണ്. അതുവച്ച് ഇനിയെന്ത് വേണമെന്ന് തീരുമാനിക്കും,” മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി കൂടിയായ ഫഡ്നാവിസ് പറഞ്ഞു. ചില സംസ്ഥാനങ്ങൾ ലൗ ജിഹാദിനെതിരെ നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.