ക്രമസമാധാനം ഉറപ്പാക്കണം; വിഴിഞ്ഞം സമരത്തിൽ സർക്കാരിനോടു ഹൈക്കോടതി
കൊച്ചി: വഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരത്തിൽ ഇടപെട്ട് ഹൈക്കോടതി. ക്രമസമാധാനപ്രശ്നം ഉണ്ടാകുന്നില്ലെന്ന് പോലീസ് ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചു. മത്സ്യത്തൊഴിലാളി സമരത്തിൽ നിന്ന് പോലീസ് സംരക്ഷണം തേടി നാനി ഗ്രൂപ്പും കരാർ കമ്പനിയായ ഹോവെ എഞ്ചിനീയറിംഗും നൽകിയ ഹർജിയിലാണ് ഹൈക്കോടതി പരാമർശം.
തുറമുഖ തൊഴിലാളികളുടെ ജീവൻ ഭീഷണിയാണ് ലത്തീൻ അതിരൂപതയുടെ നേത്യത്വത്തിൽ നടക്കുന്ന സമരമെന്നും പോലീസ് സുരക്ഷ വേണമെന്നും ആവശ്യപ്പെട്ടാണ് അദാനി ഗ്രൂപ്പ് നൽകിയത്. നൂറുകണക്കിന് സമരക്കാർ പദ്ധതി പ്രദേശത്തെ നിർമാണ മേഖലയിലേക്ക് ഇരച്ചുകയറി ലക്ഷങ്ങളുടെ നാശമുണ്ടാക്കിയെന്നും സമരക്കാർ അക്രമം അഴിച്ചുവിട്ടപ്പോൾ പോലീസ് നിഷ്ക്രിയരായി നോക്കിനിന്നും ഹർജിയിൽ അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടി.
2015ൽ തുടങ്ങിയ നിർമാണം ഇപ്പോൾ പ്രവർത്തന ഘട്ടത്തിലാണ്. സമരം തുടർന്നാൽ പദ്ധതി ഇനിയും വൈകുമെന്നും നിർമാണ പ്രവർത്തനം തുടരാൻ പോലീസ് സുരക്ഷ വേണമെന്നുമാണ് ഹർജിയിലെ ആവശ്യം.