സല്‍മാന്‍ ഖാനോട് പൊറുക്കില്ലെന്ന് ലോറന്‍സ് ബിഷ്‌ണോയി

കൃഷ്ണമൃഗത്തെ കൊന്നതിന് സൽമാൻ ഖാനോട് ക്ഷമിക്കില്ലെന്ന് അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയ്. ചോദ്യം ചെയ്യലിനിടെയാണ് ബിഷ്ണോയ് ഇക്കാര്യം ഡൽഹി പൊലീസിനോട് പറഞ്ഞത്. കൃഷ്ണമൃഗത്തെ കൊലപ്പെടുത്തിയ കേസിൽ സൽമാൻ ഖാന്‍റെ വിധി കോടതി വിധിയല്ല, ഞാൻ വിധിക്കും. ഞാനും എന്‍റെ സമുദായവും സൽമാനോട് ക്ഷമിക്കില്ല. സൽമാൻ ഖാനും പിതാവ് സലിം ഖാനും പരസ്യമായി മാപ്പുപറഞ്ഞാൽ മനസ്സ് മാറ്റുന്ന കാര്യം പരിഗണിക്കാമെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

1998ൽ രാജസ്ഥാനിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ സൽമാൻ ഖാൻ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ സംഭവത്തിന്‍റെ പ്രതികാരമായാണ് ബിഷ്ണോയ് നടനെ കൊല്ലാൻ ശ്രമിച്ചതെന്ന് പോലീസ് പറയുന്നു. ബിഷ്ണോയ് വിഭാഗം കൃഷ്ണമൃഗത്തെ പവിത്രമായി കണക്കാക്കുന്നു.

സൽമാൻ ഖാനെ കൊലപ്പെടുത്താൻ ബിഷ്ണോയ് വെടിയുതിർക്കുന്നയാളെ അയച്ചിരുന്നതായി പൊലീസ് രേഖകൾ വ്യക്തമാക്കുന്നു. രാജസ്ഥാൻ സ്വദേശിയായ സമ്പത്ത് നെഹ്റയോട് സൽമാനെ കൊല്ലാൻ ബിഷ്ണോയ് ആവശ്യപ്പെട്ടു. സമ്പത്ത് നെഹ്റ മുംബൈയിലെത്തി ബാന്ദ്രയിലെ നടന്‍റെ വസതി പരിസരത്ത് ചുറ്റിക്കറങ്ങി. ഒരു പിസ്റ്റള്‍ മാത്രമേ ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ ദൂരെ നിന്ന് സല്‍മാനെ വെടിവെയ്ക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഇയാള്‍ ദിനേഷ് ഫൗജി എന്നൊരോളോട് ആര്‍കെ സ്പിങ് റൈഫിള്‍ എത്തിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടു. 3-4 ലക്ഷം രൂപ അതിനായി അനില്‍ പാണ്ഡെ എന്നൊരാളുടെ പക്കല്‍ കൊടുക്കുകയും ചെയ്തു. എന്നാല്‍ പോലീസ് ദിനേഷ് ഫൗജിയെ അറസ്റ്റ് ചെയ്തതോടെ ഓപ്പറേഷന്‍ നടന്നില്ല. 2011-ല്‍ റെഡി എന്ന സിനിമയുടെ സെറ്റില്‍വച്ചു സല്‍മാന്‍ ഖാനെ അപായപ്പെടുത്താന്‍ ഇവര്‍ ആസൂത്രണം ചെയ്തിരുന്നു. നരേഷ് ഷെട്ടിയെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. എന്നാല്‍ ആയുധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്ന് ആ ശ്രമവും പരാജയപ്പെട്ടു.