‘ലിംഗസമത്വം എന്ന പേരില്‍ എൽഡിഎഫ് സർക്കാർ മതനിഷേധം പ്രോത്സാഹിപ്പിക്കുന്നു’

കോഴിക്കോട്: ലിംഗസമത്വത്തിന്‍റെ പേരിൽ സ്കൂളുകളിൽ മതം നിഷേധിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് എം.കെ മുനീർ. ലിംഗസമത്വമല്ല സാമൂഹിക നീതിയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് എംഎസ്എഫ് സമ്മേളന വേദിയിലായിരുന്നു മുനീറിന്‍റെ പ്രതികരണം.

എം.കെ മുനീറിന്റെ വാക്കുകൾ,

“‘ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പേരില്‍ മതനിരാസത്തെ പ്രോത്സാഹിപ്പിക്കുന്ന പാഠ്യപദ്ധതി തയ്യാറായി കഴിഞ്ഞു. അവിടെ സ്ത്രീകളോട് വിവേചനം കാണിക്കുകയാണ്. ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ ഭാഗമായി ബാലുശ്ശേരിയില്‍ പെണ്‍കുട്ടികളോട് പാന്റും ഷര്‍ട്ടും ഇടാന്‍ പറഞ്ഞു. എന്ത് കൊണ്ട് തിരിച്ചായിക്കൂട, എന്ന ചോദ്യമാണ് ഞാന്‍ ചോദിക്കുന്നത്. ആണ്‍കുട്ടികള്‍ക്ക് ചുരിദാര്‍ ചേരില്ലേ.”

ഞാൻ ചോദ്യം ചോദിക്കുന്നു, എന്തുകൊണ്ട് തിരികെ പോയിക്കൂടാ? ആൺകുട്ടികൾക്കുള്ള ചുരിദാർ ഇഷ്ടമല്ലേ? പിണറായി വിജയനും ഭാര്യയും യാത്ര ചെയ്യുമ്പോൾ എന്തിനാണ് താങ്കളുടെ ഭാര്യയെ പാന്റ് ഇടീക്കുന്നത്?” മുനീര്‍ പറഞ്ഞു.