വിഴിഞ്ഞം സമരത്തിനെതിരെ എല്‍ഡിഎഫ്; 3 ദിവസങ്ങളിലായി പ്രചാരണ ജാഥ
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിനെതിരെ തിരുവനന്തപുരം ജില്ലയിൽ പ്രചാരണ ജാഥ നടത്താൻ എൽഡിഎഫ്. 7, 8, 9 തീയതികളിൽ പ്രചാരണ ജാഥ നടത്താനാണ് തീരുമാനം. ചൊവ്വാഴ്ച വർക്കലയിൽ മന്ത്രി പി രാജീവ് ജാഥ ഉദ്ഘാടനം ചെയ്യും. വിഴിഞ്ഞത്ത് 9ന് നടക്കുന്ന സമാപന സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.
വിഴിഞ്ഞത്ത് സംഘർഷത്തിന് സാധ്യതയുണ്ടെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. പ്രചാരണ ജാഥ ആർക്കും എതിരല്ലെന്നും എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.