കൊളംബിയയ്ക്ക് ഇടതുപക്ഷ പ്രസിഡന്റ്; ഗുസ്റ്റാവോ പെട്രോ അധികാരമേൽക്കും

ബൊഗോട: തെക്കേ അമേരിക്കൻ രാജ്യമായ കൊളംബിയയിൽ ആദ്യമായി ഒരു ഇടതുപക്ഷ നേതാവ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യും. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് ഇടതുപക്ഷ നേതാവ് ഗുസ്റ്റാവോ പെട്രോ പ്രസിഡന്റായി ചുമതലയേൽക്കുന്നത്.

മുൻ വിമത ഗൊറില്ല നേതാവായ, 62 കാരനായ പെട്രോ 50.5 ശതമാനം വോട്ടുകൾക്കാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചത്. നിലവിൽ സെനറ്ററായ ഗുസ്റ്റാവോ പെട്രോ കൊളംബിയൻ തലസ്ഥാനമായ ബൊഗോടയുടെ മേയറായിരുന്നു.

“ഇത് ദൈവത്തിനും ജനങ്ങള്‍ക്കും വേണ്ടിയുള്ള വിജയമാണ്. വരൂ, നമുക്ക് ഈ ജനകീയ വിജയം ആഘോഷിക്കാം” അദ്ദേഹം പറഞ്ഞു.