എല്‍.ജി.ബി.ടി.ക്യു പ്ലസ് കണ്ടന്റുകള്‍; നെറ്റ്ഫ്‌ളിക്‌സിനെതിരെ ഗള്‍ഫ് രാജ്യങ്ങള്‍

നെറ്റ്ഫ്ലിക്സിനെതിരെ ഗൾഫ് രാജ്യങ്ങൾ. ‘ഇസ്‌ലാമിനും സാമൂഹിക മൂല്യങ്ങള്‍ക്കും എതിരായ’ കണ്ടന്റുകള്‍ നെറ്റ്ഫ്‌ളിക്‌സ് നീക്കം ചെയ്യണമെന്നാണ് ഗള്‍ഫ് രാജ്യങ്ങളുടെ ആവശ്യം.

ഇസ്ലാമിന് വിരുദ്ധമായ ഉള്ളടക്കം പ്രക്ഷേപണം ചെയ്തതിന് യുഎസ് ആസ്ഥാനമായുള്ള നെറ്റ്ഫ്ലിക്സിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സൗദി അറേബ്യയിലെ മീഡിയ റെഗുലേറ്ററി അതോറിറ്റിയും ആറംഗ ഗൾഫ് സഹകരണ കൗൺസിലും (ജിസിസി) ചൊവ്വാഴ്ച പ്രസ്താവന ഇറക്കി.

“കുട്ടികളെയടക്കം ലക്ഷ്യം വെച്ചുകൊണ്ടുള്ള ഇത്തരം കണ്ടന്റുകള്‍ ഉള്‍പ്പെടെ ഉടന്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഞങ്ങള്‍ നെറ്റ്ഫ്‌ളിക്‌സിനെ ബന്ധപ്പെട്ടിട്ടുണ്ട്” പ്രസ്താവനയിൽ പറയുന്നു. എന്നിരുന്നാലും, ഏത് തരത്തിലുള്ള ഉള്ളടക്കമാണ് ഈ നീക്കത്തിലേക്ക് നയിച്ചതെന്ന് പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടില്ല. അതേസമയം, എൽജിബിടിക്യു + കഥാപാത്രങ്ങൾ ഉൾക്കൊള്ളുന്ന സിനിമകളെയും ഷോകളെയും ‘പ്രശ്നകരമായ ഉള്ളടക്ക’മുള്ളവയായി എന്ന് സൗദി മാധ്യമങ്ങൾ ഉയർത്തിക്കാട്ടി.