ലൈസന്‍സ് ലഭിച്ചവര്‍ക്ക് തോക്ക് ഉപയോഗിക്കാന്‍ ഇനി പോലീസ് പരിശീലനം നല്‍കും

തിരുവനന്തപുരം: ലൈസൻസുള്ളവർക്ക് തോക്ക് ഉപയോഗിക്കാൻ ഇനി പൊലീസ് പരിശീലനം നൽകും. എ.ആർ ക്യാമ്പുകളിലാണ് പരിശീലനം. നിശ്ചിത ഫീസിനായിരിക്കും പരിശീലനം നൽകുക. ഹൈക്കോടതി നിർദേശത്തെ തുടർന്ന് ഡി.ജി.പി അനിൽകാന്താണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

തോക്ക് ലൈസൻസ് നേടിയവരും ലൈസൻസിൻ അപേക്ഷിച്ചവരും അതത് എ.ആറിൻ അപേക്ഷിക്കണം. ക്യാമ്പുകളിൽ പരിശീലനം നൽകും. ഇതിനായി പ്രത്യേക പാഠ്യപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ച് പരിശീലനത്തിൻറെ ദൈർഘ്യവും പരിശീലനം നൽകേണ്ട തോക്കുകളുടെ എണ്ണവും തീരുമാനിക്കും.

തോക്ക് ലൈസൻസുള്ള സ്വകാര്യ വ്യക്തി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് നടപടി. ലൈസൻസ് ഉണ്ടായിരുന്നിട്ടും തോക്ക് ഉപയോഗിക്കാൻ അറിയില്ലെന്നും അതിൽ പരിശീലനം ലഭിച്ചില്ലെന്നും പരാതിയുണ്ട്. ഇതിൻറെ അടിസ്ഥാനത്തിലാണ് തോക്ക് ലൈസൻസുള്ളവർക്ക് പരിശീലനം നൽകാൻ കോടതി നിർദേശം നൽകിയത്.