മിന്നൽ മിനി സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി എന്ന ചിത്രം മലയാളി പ്രേക്ഷകർക്ക് വേറിട്ട അനുഭവമായിരുന്നു. ആ ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട വ്യത്യസ്തമായ ഒരു കോൺസെപ്റ്റ് ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തിരുവനന്തപുരം വാമനപുരം സ്വദേശിയായ ഫോട്ടോഗ്രാഫർ അരുണ് രാജ് നായരാണ് മീനാക്ഷി അനിലിന്‍റെ ചിത്രങ്ങൾ പകർത്തിയത്. നിമിഷ ആദർശ്, അനന്തു കെ പ്രകാശ്, രേവതി എന്നിവരാണ് ഫോട്ടോഷൂട്ടിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

എല്ലാ സ്ത്രീകൾക്ക് ഉള്ളിലും അവർ അറിയാതെ തന്നെ ഒരു സൂപ്പർ ഹീറോ ഒളിഞ്ഞിരുപ്പുണ്ട്. കൗമാരം, യൗവനം, വാർദ്ധക്യം ഓരോ ജീവിത യാത്രകളിലെ വേദനകളിലും സന്തോഷങ്ങളിലും അവളെ അതി ജീവിക്കാൻ സഹായിച്ച സൂപ്പർ പവർ അവളുടെത് മാത്രം. സ്വയം ആർജിച്ചെടുത്ത സൂപ്പർ പവർ കൊണ്ട് തന്നെ സൂപ്പർ ഹീറോ ആയ അവൾക്ക് ഒരു സൂപ്പർ പവർ കൂടെ കിട്ടി കഴിഞ്ഞാൽ നൂറ് മിന്നൽ മുരളിയേക്കാൾ അവൾ പവർ ഫുള്ളായിരിക്കും…’ എന്ന അടിക്കുറിപ്പോടെയാണ്‌ അരുൺ രാജ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

നമ്മുടെ സമൂഹത്തിൽ ജീവിക്കുന്ന എല്ലാ സ്ത്രീകളും ഒരു മഹാശക്തിയുടെയും സഹായമില്ലാതെ സൂപ്പർ വുമൺമാരാണെന്ന് ഫോട്ടോഗ്രാഫർ അരുൺ രാജ് നായർ പറയുന്നു. അപ്പോൾ സ്ത്രീകൾക്ക് സൂപ്പർ പവർ ലഭിച്ചാൽ, അവർ കൂടുതൽ ശക്തരാകും. ആ മനോഭാവത്തിന്‍റെ ഭാഗമായാണ് ഫോട്ടോ ഷൂട്ട് ചെയ്തതെന്നും അരുണ് രാജ് വ്യക്തമാക്കി.