സൗദി സന്ദര്‍ശനം; ലയണല്‍ മെസിയെ സസ്‌പെന്റ് ചെയ്ത് പിഎസ്ജി
പാരീസ്: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിക്കെതിരെ പാരീസ് സെയ്ന്റ് ജര്‍മ്മന്‍ ക്ലബിന്റെ നടപടി.ക്ലബിന്റെ അനുമതിയില്ലാതെ സൗദി അറേബ്യ സന്ദര്‍ശിച്ചതിന്റെ പേരിലാണ് മെസിക്കെതിരെ നടപടിയെടുത്തത്. രണ്ടാഴ്ചത്തേക്ക് ക്ലബില്‍ നിന്ന് മെസിയെ സസ്‌പെന്റ് ചെയ്തു. സസ്‌പെന്‍ഷന്‍ കാലത്ത് ക്ലബില്‍ പരിശീലനത്തിനും താരത്തിന് അനുമതിയില്ല. സൗദി അറേബ്യയുടെ ടൂറിസം അബാസഡറാണ് ലയണല്‍ മെസി.
സസ്‌പെന്‍ഷന്‍ കാലത്ത് മെസിക്ക് ക്ലബില്‍ നിന്ന് പ്രതിഫലവും ലഭിക്കില്ല. സൗദിയില്‍ പോകാന്‍ അനുമതി ചോദിച്ചെങ്കിലും ക്ലബ് അധികൃതര്‍ നിഷേധിച്ചിരുന്നു. സൗദി ടൂറിസത്തിന്റെ അംബാസിഡാണ് മെസി. അനുമതിയില്ലാതെ അംബാസിഡര്‍ ആയതിന് പിഴയും മെസി നല്‍കണം. പിഎസ്ജിയുമായുള്ള രണ്ട് വര്‍ഷത്തെ കരാര്‍ കാലാവധി അവസാനിക്കാനിരിക്കെ മെസി ക്ലബ് വിടുമെന്ന അഭ്യൂഹത്തിനിടെയാണ് സസ്‌പെന്‍ഷന്‍ നടപടി.