Latestകേരളംവാണിജ്യം

ഉയർച്ചക്ക് ശേഷം നീണ്ട വിശ്രമം; മാറ്റമില്ലാതെ സ്വര്‍ണ്ണം, വെള്ളി നിരക്കുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണ വിലയിൽ മാറ്റമില്ല. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണ വില മാറ്റമില്ലാതെ തുടരുന്നത്. ഈ ആഴ്ചയിലെ ആദ്യ നാല് ദിവസങ്ങളിൽ, സ്വർണ്ണ വില തുടർച്ചയായി ഉയർന്നിരുന്നു. തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ഒരു പവൻ സ്വർണത്തിന് ആകെ 1,080 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വിപണി വില 38,280 രൂപയാണ്.

ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4,785 രൂപയാണ്. 18 കാരറ്റ് സ്വർണ്ണത്തിന്‍റെ വിലയും മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 18 കാരറ്റ് സ്വർണ്ണത്തിന്‍റെ വിപണി വില 3,955 രൂപയിലാണ്. 

സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 66 രൂപയും ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിക്ക് 90 രൂപയുമാണ് വില.