ഇ.ഡി. കേസില്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ലഖ്‌നൗ കോടതി തള്ളി

ന്യൂഡല്‍ഹി: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റർ ചെയ്ത കേസിൽ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്‍റെ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി. ലഖ്നൗ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ കാപ്പന്‍റെ ജയിൽ മോചനം വൈകും.

കഴിഞ്ഞ മാസം 9ന് സുപ്രീം കോടതി യുഎപിഎ കേസിൽ സിദ്ദിഖ് കാപ്പന് ജാമ്യം നൽകിയിരുന്നു. എന്നാൽ, ഇയാൾക്കെതിരെ ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ജയിൽ മോചിതനാകാൻ കഴിഞ്ഞില്ല.

അക്കൗണ്ടിലെത്തിയ 45,000 രൂപയുടെ ഉറവിടം വെളിപ്പെടുത്താൻ കാപ്പന് കഴിഞ്ഞില്ലെന്നാണ് ഇഡി പറയുന്നത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി കാപ്പന് ബന്ധമുണ്ടെന്നും ഹത്രാസിൽ കലാപം സൃഷ്ടിക്കാനാണ് പണം സ്വീകരിച്ചതെന്നുമാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയിൽ നടത്തിയ വാദം.