മെഡിറ്ററേനിയൻ കടലിൽ ആഡംബര കപ്പൽ മുങ്ങി
റോം: 130 അടി നീളമുള്ള ആഡംബര കപ്പൽ മെഡിറ്ററേനിയൻ കടലിൽ മുങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇറ്റാലിയൻ കോസ്റ്റ് ഗാർഡാണ് വീഡിയോ പുറത്തുവിട്ടത്. നാല് യാത്രക്കാരും അഞ്ച് ക്രൂ അംഗങ്ങളും ഉൾപ്പെടെ ഒമ്പത് പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരെയെല്ലാം കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയതായി റിപ്പോർട്ട് ചെയ്തു.
ഗാലിപോളിയിൽ നിന്ന് മിലാസോയിലേക്ക് പോകുകയായിരുന്ന കപ്പൽ മുങ്ങുകയായിരുന്നു. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഇറ്റാലിയൻ കോസ്റ്റ് ഗാർഡ് അറിയിച്ചു. പ്രതികൂല കാലാവസ്ഥയും കടലിലെ കാലാവസ്ഥയുമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് കോസ്റ്റ് ഗാർഡ് സോഷ്യൽ മീഡിയയിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കപ്പൽ അതിവേഗം മുങ്ങിയെന്നും വീണ്ടെടുക്കാൻ കഴിഞ്ഞില്ലെന്നും അവർ പറഞ്ഞു.
2007 ൽ മൊണാക്കോയിൽ നിർമ്മിച്ച ‘സാഗ’ എന്ന ആഡംബര കപ്പലാണ് മുങ്ങിയതെന്ന് റിപ്പോർട്ട്. തീരത്ത് നിന്ന് 14.5 കിലോമീറ്റർ അകലെ ശനിയാഴ്ച രാത്രിയാണ് സംഭവ.