എം.ബി.രാജേഷ് സ്പീക്കർ സ്ഥാനം രാജിവച്ചു; 6ന് മന്ത്രിയായി സത്യപ്രതിജ്ഞ
തിരുവനന്തപുരം: എം ബി രാജേഷ് സ്പീക്കർ സ്ഥാനം രാജിവച്ചു. രാജിക്കത്ത് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് കൈമാറി. മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം രാജിവച്ചത്.
ഡെപ്യൂട്ടി സ്പീക്കർ രാജിക്കത്ത് സ്വീകരിച്ച് വിജ്ഞാപനം പുറപ്പെടുവിക്കണം. ആറിന് എം ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് രാജ്ഭവനിലാണ് ചടങ്ങ്. എ.എൻ ഷംസീറിനെ സ്പീക്കറായി പാർട്ടി തിരഞ്ഞെടുത്തിട്ടുണ്ടെങ്കിലും നിയമസഭ യോഗം ചേർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കണം. പുതിയ സ്പീക്കറെ തിരഞ്ഞെടുക്കാൻ ഓണം കഴിഞ്ഞ് ഒരു ദിവസം സഭ സമ്മേളിച്ചേക്കും.