മഹാരാഷ്ട്ര സര്‍ക്കാര്‍ രാജിവെച്ചേക്കും
മുംബൈ: മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സർക്കാർ രാജിവെച്ചേക്കും. ടൂറിസം മന്ത്രി എന്ന പദവി ആദിത്യ താക്കറെ ട്വിറ്ററിൽ നിന്ന് നീക്കം ചെയ്തു. അധികാരം നഷ്ടപ്പെട്ടാലും പോരാട്ടം തുടരുമെന്ന് ശിവസേന പ്രഖ്യാപിച്ചിട്ടുണ്ട്.
ശിവസേനയ്ക്ക് 55 അംഗങ്ങളാണ് മന്ത്രിസഭയിലുള്ളത്. അവരിൽ ഭൂരിഭാഗവും ഇതിനകം ഏക്നാഥ് ഷിൻഡെയ്ക്ക് പിന്തുണ നൽകിയതോടെയാണ് സർക്കാരിലെ പ്രതിസന്ധി കൂടുതൽ വഷളായത്. വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് എം.എൽ.എമാർ നേരത്തെ വ്യക്തമാക്കിയിരുന്നു.