മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പ്; നാസിക്കില്‍ സ്വാധീനം ഉറപ്പിച്ച് സി.പി.ഐ.എം

നാസിക്: നാസിക്കിലെ സുർഗണ താലൂക്കിൽ നടന്ന മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഐ(എം) 34 സീറ്റുകൾ നേടി. ജില്ലയിലെ 194 ഗ്രാമപഞ്ചായത്തുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 61 ഗ്രാമപഞ്ചായത്തുകളിലെ ഫലം പ്രസിദ്ധീകരിച്ചു.

നാസിക്കിൽ 34 ഗ്രാമ പഞ്ചായത്തുകളിൽ വിജയിച്ച് സിപിഐ(എം) ലീഡ് ചെയ്യുമ്പോൾ എൻസിപി എട്ട് സീറ്റുകളുമായി രണ്ടാം സ്ഥാനത്താണ്. ശിവസേന-3, ബിജെപി-3, സ്വതന്ത്രർ- 4, മറ്റ് പാർട്ടികൾ-8 എന്നിങ്ങനെയാണ് കക്ഷിനില.

സുർഗുണ താലൂക്കിലെ വോട്ടെണ്ണൽ പൂർത്തിയായതോടെ വർഷങ്ങളായി മേഖലയിൽ സ്വാധീനമുള്ള സിപിഐ(എം) തന്നെ മുന്നേറ്റം നടത്തി. എന്നാൽ സംസ്ഥാനം ഭരിക്കുന്ന ഏക്നാഥ് ഷിൻഡെ വിഭാഗത്തിന് ഒരു സീറ്റ് പോലും ലഭിച്ചില്ല.