മഹാവികാസ് അഘാടി സഖ്യം ന്യൂനപക്ഷമായെന്ന് മഹാരാഷ്ട്ര ബിജെപി

മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുന്നതിനിടെ നിയമസഭയിൽ 134 വോട്ടുകൾ ഉണ്ടെന്നാണ് ബിജെപിയുടെ അവകാശവാദം. മഹാവികാസ് അഘാഡി സർക്കാർ ന്യൂനപക്ഷമായി. ഒളിവിൽ പോയ ഏക്നാഥ് ഷിൻഡെയ്ക്കൊപ്പം 35 എം.എൽ.എമാരുണ്ടെന്ന് മഹാരാഷ്ട്ര ബി.ജെ.പി അദ്ധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു.

തിങ്കളാഴ്ച ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 134 വോട്ടുകൾ നേടാൻ സാധിച്ചു. അതിനർത്ഥം സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദത്തിന് ഞങ്ങൾക്ക് 11 വോട്ടുകൾ മാത്രമേ കുറവുള്ളൂ എന്നാണ്. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ബി.ജെ.പിക്ക് എന്തെങ്കിലും ശുപാർശ ലഭിച്ചാൽ അത് ഗൗരവമായി കാണും. ശിവസേനയും ബിജെപിയും തമ്മിലുള്ള പ്രശ്നത്തിന് ഉത്തരവാദി ശിവസേന നേതാവ് സഞ്ജയ് റൗട്ടാണെന്നും അദ്ദേഹം ആരോപിച്ചു.

മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സഖ്യത്തെ പ്രതിസന്ധിയിലാക്കി ശിവസേന മന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം എംഎൽഎമാർ ഗുജറാത്തിലെ സൂറത്തിലെ ഹോട്ടലിൽ തങ്ങുകയാണ്. ഇത് മഹാരാഷ്ട്ര സർക്കാരിന്റെ ഭാവിയെ സന്തുലിതാവസ്ഥയിലാക്കിയിരിക്കുകയാണ്.