കേരളാ പൊലീസിൽ വൻ അഴിച്ചുപണി; കത്ത് വിവാദം അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

തിരുവനന്തപുരം: കേരളാ പൊലീസിൽ വൻ അഴിച്ചുപണി. തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് യൂണിറ്റ് 1 മേധാവി കെ ഇ ബൈജുവിനെ സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് എസ്.പിയായി സ്ഥലം മാറ്റി. റെജി ജേക്കബിനെയാണ് പകരക്കാരനായി നിയമിച്ചിരിക്കുന്നത്.

30 ഐപിഎസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി. ആർ.ഇളങ്കോയ്ക്ക് പകരം തിരുവനന്തപുരം ഡി.സി.പി അജിത് കുമാറിനെ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചു. കൊല്ലം റൂറൽ എസ്.പി കെ ബി രവിയെ സ്ഥലം മാറ്റി വിജിലൻസിലേക്ക് നിയമിച്ചു. അങ്കിത് അശോകനാണ് പുതിയ തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ.

കണ്ണൂർ റൂറൽ എസ്പി കെ ബി രാജീവിനെയും സ്ഥലം മാറ്റി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജി ജയദേവിനെ തീവ്രവാദ വിരുദ്ധ സ്ക്വാഡിലേക്ക് നിയമിച്ചു. ചൈത്ര തെരേസ ജോണാണ് പുതിയ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി.