പൃഥ്വിരാജിന് പിറന്നാള്‍ ആശംസകളുമായി മലയാള സിനിമാലോകം

പൃഥ്വിരാജിന് ജന്മദിനാശംസകൾ നേർന്ന് മലയാള സിനിമയിലെ നടീനടന്മാർ. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ദുൽഖർ സൽമാൻ, ജയസൂര്യ തുടങ്ങി നിരവധി പേർ തങ്ങളുടെ പ്രിയ സഹപ്രവർത്തകന് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. പൃഥ്വിരാജിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് മോഹൻലാലും മമ്മൂട്ടിയും ആശംസകൾ നേർന്നത്.

മോഹൻ ലാലിനൊപ്പമായിരുന്നു പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 2019ൽ മോഹൻലാലിനെ നായകനാക്കി പുറത്തിറങ്ങിയ ലൂസിഫർ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിജയമായി മാറി. 200 കോടി ക്ലബ്ബിൽ എത്തുന്ന ആദ്യ മലയാള ചിത്രമാണ് ലൂസിഫർ. ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. മുരളി ഗോപി തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘എമ്പുരാൻ’ അടുത്ത വർഷം പ്രദർശനത്തിനെത്തും.