ഇംഗ്ലണ്ടില്‍ സ്വന്തമായി വിമാനം നിര്‍മിച്ച് മലയാളി
ഇംഗ്ലണ്ട്: ഇംഗ്ലണ്ടില്‍ സ്വന്തമായി വിമാനം നിര്‍മിച്ച് മലയാളി.ബ്രിട്ടീഷ് സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ നിന്ന് ലൈസൻസ് നേടിയതോടെ യാത്രയും തുടങ്ങി.
മലയാളി എഞ്ചിനീയർ കുടുംബത്തോടൊപ്പം യാത്ര ചെയ്യാനാണ് സ്വന്തമായി വിമാനം നിർമ്മിച്ചത്. എ.വി. താമരാക്ഷന്‍റെയും ഡോ.സുഹൃദലതയുടെയും മകൻ അശോക് താമരാക്ഷൻ ആണ് സ്വന്തമായി വിമാനം നിർമ്മിച്ചത്. ഈ വിമാനത്തിൽ അദ്ദേഹം വിവിധ രാജ്യങ്ങളിലേക്ക് പറന്നിട്ടുണ്ട്. നാലു പേർക്ക് വരെ സഞ്ചരിക്കാൻ കഴിയുന്ന വിമാനമാണ് അശോക് നിർമ്മിച്ചിരിക്കുന്നത്.
കോവിഡ് -19 ലോക്ക്ഡൗൺ സമയത്താണ് വിമാനം നിർമ്മിക്കാനുള്ള ആശയം തന്‍റെ മനസ്സിൽ ഉടലെടുത്തതെന്ന് മെക്കാനിക്കൽ എഞ്ചിനീയറായ അശോക് പറഞ്ഞു. നേരത്തെ ബ്രിട്ടീഷ് സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ നിന്ന് പൈലറ്റ് ലൈസൻസ് നേടിയിരുന്നു.