ശശി തരൂരിന്‍റെ പ്രസ്‍താവനകളില്‍ അതൃപ്‍തി പ്രകടിപ്പിച്ച് മല്ലികാർജ്ജുൻ ഖർഗെ

ഡൽഹി: ശശി തരൂരിന്റെ പരാമർശത്തിൽ അതൃപ്തി പ്രകടിപ്പിച്ച് മല്ലികാർജുൻ ഖാർഗെ. ഗാന്ധി കുടുംബമില്ലാതെ കോൺഗ്രസിന് മുന്നോട്ട് പോകാനാകില്ല. ഗാന്ധി കുടുംബത്തിന്‍റെ സഹകരണം അനിവാര്യമാണ്. സോണിയാ ഗാന്ധിയുടെ ഉപദേശം തേടിയെ പ്രവർത്തിക്കുവെന്നും ഖാർഗെ പറഞ്ഞു.

മല്ലികാർജുൻ ഖാർഗെയും ശശി തരൂരും പാർട്ടി അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ പ്രചാരണം തുടരുകയാണ്. ഖാർഗെ ഇന്ന് തമിഴ്നാട്ടിൽ പ്രചാരണത്തിനെത്തും. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായി ഖാർഗെ കൂടിക്കാഴ്ച നടത്തും.

അതേസമയം, ശശി തരൂർ ഇന്ന് മധ്യപ്രദേശിലും ബിഹാറിലും വോട്ടഭ്യർഥിച്ച് പ്രചാരണം നടത്തുന്നുണ്ട്. ശശി തരൂർ പിസിസികൾ സന്ദർശിച്ച് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള പ്രചാരണം 16ന് അവസാനിക്കും.