കേരള ഗവർണർ-സർക്കാർ വിഷയത്തിൽ മല്ലികാർജുൻ ഖാർഗെ നിലപാട് അറിയിച്ചിട്ടില്ലെന്ന് കെസി വേണുഗോപാൽ

ന്യൂഡൽഹി: ഗവർണർ വിഷയത്തിൽ എ.ഐ.സി.സി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളോട് അതൃപ്തി പ്രകടിപ്പിച്ചെന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഗവർണർ-സർക്കാർ പോരാട്ടത്തിൽ കേരളത്തിലെ കോണ്‍ഗ്രസ് ഗവർണറെ പിന്തുണയ്ക്കുന്നതിൽ ഖാർഗെയ്ക്ക് അതൃപ്തിയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രസ്താവനയിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

കേരളത്തിലെ ഗവർണർ വിഷയത്തിൽ കോണ്‍ഗ്രസ് അധ്യക്ഷൻ ഒരു അഭിമുഖവും നൽകുകയോ ഒരു മാധ്യമത്തോടും അഭിപ്രായം പറയുകയോ ചെയ്തിട്ടില്ല. തെറ്റിദ്ധരിപ്പിക്കുന്നതും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ ഇത്തരമൊരു വാർത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍റെ അഭിപ്രായമായി നൽകിയത് ദൗർഭാഗ്യകരമാണെന്നും വേണുഗോപാൽ പറഞ്ഞു.