പ്രധാനമന്ത്രി മോദി വിഷപ്പാമ്പിനെ പോലെ, ആ വിഷം തീണ്ടിയാല്‍ നിങ്ങള്‍ മരിക്കും; കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ

ര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആരോപണ പ്രത്യാരോപണങ്ങളുമായി ബിജെപി-കോണ്‍ഗ്രസ് പരസ്പരം രംഗത്ത്.കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിശേഷിപ്പിച്ചത് വിഷപാമ്പ് എന്നായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി വിഷപ്പാമ്പിനെ പോലെയെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രസംഗിച്ചത്. ആ വിഷം തീണ്ടിയാല്‍ നിങ്ങള്‍ മരിക്കുമെന്നും ഖര്‍ഗെ തുറന്നടിച്ചു. കര്‍ണാടകയിലെ റോണയില്‍ നടന്ന പൊതുയോഗത്തിലായിരുന്നു ഖര്‍ഗെയുടെ പരാമര്‍ശം.

അതേസമയം കഴിഞ്ഞദിവസം ബിജെപി വെര്‍ച്വല്‍ റാലിയില്‍ ഭരണ നേട്ടങ്ങള്‍ എടുത്ത് പറഞ്ഞ മോദി കോണ്‍ഗ്രസ് അഴിമതിയുടെ കൂടാരമാണെന്ന രൂക്ഷ വിമര്‍ശനമുയര്‍ത്താനും മടികാണിച്ചില്ല.